പുൽവാമ ഭീകരാക്രമണം; സ്‌ഫോടനത്തിനുള്ള രാസവസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്ന്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ നിർമിക്കാൻ രാസവസ്തുക്കൾ വാങ്ങിയത് ഇ കൊമേഴ്‌സ് സൈറ്റായ ആമസോണിൽ നിന്നെന്ന് റിപ്പോർട്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത വൈസുൽ ഇസ്ലാം, മൊഹമ്മദ് അബ്ബാസ് റാത്തർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുൽവാമ ആക്രമണത്തിന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചത്. ഇത് നിർമിക്കുന്നതിനുള്ള രാസവസ്തുക്കളും, ബാറ്ററികളും മറ്റ് സാധനങ്ങളുമാണ് ആമസോണിൽ നിന്ന് വാങ്ങിയതെന്ന് ഇരുവരും വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പുൽവാമ ആക്രമണത്തിന് അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്‌സ് എന്നിവയുപയോഗിച്ചാണ് ഭീകരർ ബോംബ് നിർമിച്ചത്.

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇന്ത്യാ പാക് ബന്ധം വളരെ വഷളാക്കിയ സംഭവമായിരുന്നു പുൽവാമ ആക്രമണം.

story highlights- pulwama attack, terrorist, Amazon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top