ഇന്ത്യയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്- 19

ലോക രാഷ്ട്രങ്ങളിൽ കൊവിഡ് 19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരണം. ഇതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 34 ആയി. ഇറാനിൽ നിന്നെത്തിയ രണ്ട് ലഡാക്കുകാർക്കും ഒമാനിൽ നിന്നെത്തിയ തമിഴ്‌നാട്ടുകാരനുമാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേരുടെയും നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാന മന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Read Also: കൊവിഡ്- 19; ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ ആശങ്ക വേണ്ട: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 637 പേരാണ്. അതിൽ 574 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 63 പേർ ആശുപത്രിയിലാണുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുക്കിയ മാർഗരേഖ പ്രകാരം 20 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 682 സാമ്പിളുകൾ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചതിൽ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യ നിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ചൈന, ഹോങ്കോംഗ്, തായ്ലന്റ്,സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

 

corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top