Advertisement

സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും: കൃഷി മന്ത്രി

March 7, 2020
Google News 1 minute Read

സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. പഴവര്‍ഗ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബിന്റെ ജൈവ പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തുമാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഗ്രീന്‍ പ്രസ് എന്ന പേരിലാണ് പദ്ധതി. പച്ചക്കറി മാതൃകയില്‍ പഴവര്‍ഗ ഉത്പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

റബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റേഷന്‍ മേഖലയില്‍ പഴവര്‍ഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി കൃഷിമന്ത്രി വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി എന്‍ വാസവന്‍, സി കെ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: v s sunil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here