ഡൽഹി കലാപം; ഷാരൂഖിന്റെ വീട്ടിൽ നിന്ന് തോക്ക് കണ്ടെത്തി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷാരൂഖിന്റെ വീട്ടിൽ നിന്ന് തോക്ക് കണ്ടെത്തി. പൊലീസിന് നേരെ തോക്ക് ചൂണ്ടിയതിനായിരുന്നു ഷാരൂഖിനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

read also: ‘പബ്ജി’ക്ക് അടിമ, ടിക് ടോക് താരം; ഫാഷൻ മാഗസിൻ കവർ ആകാൻ ആഗ്രഹിച്ച് ഒടുവിൽ പിടിയിലായ ഷാരൂഖ്

ഫെബ്രുവരി 24 ന് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികൾക്കും നേരെ ഷാരൂഖ് തോക്കുചൂണ്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോക്കും ചൂണ്ടി വന്ന ഷാരൂഖ് സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി ഭീഷണി മുഴക്കുകയായിരുന്നു.

story highlights- sharukh, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top