മുൻ കേരളാ ഗവർണറും കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു

മുൻ കേരളാ ഗവർണറും കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നിഗംബോധ് ഘട്ടിൽ നടക്കും. 2009 മുതൽ 2014 വരെ കർണാടക ഗവർണറായിരുന്ന ഭരദ്വാജ്, 2012-13 കാലയളവിൽ കേരള ഗവർണറുടെ അധികച്ചുമതലയും വഹിച്ചു. അഞ്ചു തവണ രാജ്യസഭ അംഗമായി. രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

story highlights- h r bharadwaj, died, cardiac arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top