Advertisement

ജസ്പ്രീത് സിംഗിന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകി

March 8, 2020
Google News 1 minute Read

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗിന്റെ കുടുംബം ഗവർണറെ കണ്ട് പരാതി നൽകി. അധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. പരാതി അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കുടുംബം. ജസ്പ്രീത് സിംഗിന്റെ പിതാവും സഹോദരിമാരുമാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. അധ്യാപകരുടെ മോശമായ പെരുമാറ്റമാണ് ജസ്പ്രീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ഗവർണറോട് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താനായി ഇടപെടണമെന്ന് കുടുംബം ഗവർണറോട് അഭ്യർത്ഥിച്ചു.

Read Also: വിദ്യാർത്ഥിയുടെ ആത്മഹത്യ; കോളജിൽ പിടിഎ അടിയന്തര യോഗം ചേരും

യുവ മോർച്ചാ നേതാക്കളും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി നൽകുമെന്നും അവർ അറിയിച്ചു. അതേ സമയം ജസ്പ്രീതിന്റെ ആത്മഹത്യ സംബന്ധിച്ച പരാതിയിൽ കാലിക്കറ്റ് സർവകലാശാല പരാതി പരിഹാര സെൽ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കും. ആരോപണവിധേയരായ അധ്യാപകരേയും കോളേജ് പ്രിൻസപ്പലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല കോളജിനോട് വിശദീകരണം തേടിയിരുന്നു. വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്നും വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സർവകലാശാലയുടെ നീക്കം.

 

jaspreet singh, student suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here