കിഫ്ബിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: തോമസ് ഐസക്

കിഫ്ബിയുടെ പ്രവർത്തനങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി പദ്ധതികളുടെ പ്രദർശന മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വിഭാവനം ചെയ്യുന്ന അൻപതിനായിരം കോടി രൂപയുടെ വിവിധ പദ്ധതികളുടെ മാതൃകകളാണ് പ്രദർശന മേളയിൽ ഉള്ളത്. കുട്ടനാട് പാക്കേജ്, കുണ്ടന്നൂർ മേൽപാലം, താലൂക്ക് ആശുപത്രികൾ, വിവിധ ടൂറിസ്റ്റ് പദ്ധതികൾ അങ്ങനെ നീളുന്നു പ്രദർശനമേളയിലെ മാതൃകകൾ. കിഫ്ബി വഴി പ്രഖ്യാപിച്ചതും നിർമാണം പുരോഗമിക്കുന്നതുമായ പദ്ധതികൾ പ്രദർശനത്തിനുണ്ട്. ഭാവിയിലെ കേരളത്തിന്റെ മുഖം അടുത്തറിയാനായി നിരവധി ആളുകളാണ് പ്രദർശനം ആസ്വദിക്കാൻ എത്തുന്നത്.

Read Also: യെസ് ബാങ്ക് പ്രതിസന്ധി: കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുവരെ 679 പദ്ധതികൾക്കാണ് കിഫ്ബി വഴി അനുമതി നൽകിയിരിക്കുന്നത് . ഇതിനായി 54,678 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രദർശനങ്ങളിലൂടെ കിഫ്ബിയുടെ സുതാര്യത ഉറപ്പവരുത്തുകയാണ് ലക്ഷ്യമെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനമേളയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിച്ചു.

 

kiifb, thomas issac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top