തെലങ്കാനയിലെ ദുരഭിമാനക്കൊല; മുഖ്യപ്രതി മരിച്ച നിലയിൽ

തെലങ്കാനയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലയിലെ മുഖ്യപ്രതിയും അമൃതവർഷിണിയുടെ പിതാവുമായ മാരുതിറാവുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൽകൊണ്ട സ്വദേശിയും അമൃതവർഷിണിയുടെ ഭർത്താവുമായ പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മാരുതിറാവു. ഹൈദരാബാദിലെ ചിന്താൽബസ്തിയിലെ ആര്യവൈസ ഭവനിലാണ് മാരുതി റാവുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഭാര്യ ഫോണിൽ വിളിച്ചെങ്കിലും മാരുതി റാവു പ്രതികരിച്ചില്ല. തുടർന്ന് ആര്യവൈസ ഭവൻ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ അവശനിലയിലായിരുന്നു മാരുതി റാവു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

2018ലാണ് പ്രണയ്കുമാർ കൊല്ലപ്പെട്ടത്. മുന്നാക്കജാതിക്കാരിയായ മകൾ എതിർപ്പ് വകവയ്ക്കാതെ ദളിത് ക്രിസ്ത്യൻ വിഭാഗക്കാരനായ പ്രണയ്കുമാറിനെ വിവാഹം കഴിച്ചത് മാരുതി റാവുവിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പകതീർക്കാനായി മാരുതി റാവുവും അമൃതവർഷിണിയുടെ അമ്മാവനും ചേർന്ന് പ്രണയിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

read also: ‘അച്ഛന്‍ നിന്റെ ഹീറോയായി എപ്പോഴും കൂടെയുണ്ടാകും’

ഗർഭിണിയായിരുന്ന അമൃത വർഷിണിയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയായിരുന്നു പ്രണയിയെ വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ കൺമുന്നിൽ കൊട്ടേഷൻ സംഘം പ്രണയിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റതിനാൽ പ്രണയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു.

story highlights- amrithavarshini, pranaykumar, maruthirao, thelengana cast killing

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top