ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇ ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കുന്ന പദ്ധതിയാണ് ഇ ഹെൽത്ത്.
ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ ഹെൽത്ത് അധികൃതർ വ്യക്തമാക്കി. ഹാക്കർ ഗ്രൂപ്പായഗോസ്റ്റ് സ്‌ക്വാഡ് ഹാക്കേഴ്‌സാണ് ഹാക്കിംഗിന് പിന്നിൽ. ഇവരുടെ ഉദ്ദേശമെന്തെന്ന് വ്യക്തമായിട്ടില്ല.
വെബ്‌സൈറ്റിൽ ഇ ഹെൽത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോൾ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ തീർക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോൾ തന്നെ വെബ്‌സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നു. മുൻപ് 2018ലും ഇ ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. മുൻപ് 2018ലും ഇ ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു.
story highlights- hacked, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here