നടിയെ ആക്രമിച്ച കേസ്; ബിന്ദു പണിക്കർ മൊഴി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതിനിടെ നടിയെ ആക്രമിച്ച സംഭവവവും, ജയിലിൽ നിന്ന് മുഖ്യ പ്രതി സുനിൽ കുമാർ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി.
യുവ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. നടി ബിന്ദു പണിക്കർ, നടൻമാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. കോടതിയില്‍ ഹാജരായ കുഞ്ചാക്കോ ബോബനെ പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂഷനും വിസ്തരിച്ചു. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി.
ഇതിനിടെ നടിയെ ആക്രമിച്ച സംഭവവവും, ജയിലിൽ നിന്ന് മുഖ്യ പ്രതി സുനിൽ കുമാർ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ചതിന്‍റെ തുടർച്ചയാണ് ജയിലിലെ ഫോൺവിളിയെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ അപാകതയുണ്ടെന്നും ഇരയായ താൻ പ്രതികൾക്കൊപ്പം വിചാരണ നേരിടേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: Actress attack bindu panikker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here