Advertisement

പക്ഷിപ്പനി പടര്‍ന്നത് ദേശാടന പക്ഷികളില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം

March 9, 2020
Google News 1 minute Read

സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നത് ദേശാടന പക്ഷികളില്‍ നിന്നാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. പക്ഷിപ്പനി പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വേങ്ങേരി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാളെയും തുടരും. രണ്ടാം ദിവസമായ ഇന്ന് 2058 പക്ഷികളെ കൊന്നു. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായാണ് മുന്നോട്ടുപോകുന്നതെന്ന് കളക്ടര്‍ സാംബശിവ റാവു പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മൃഗസംരക്ഷണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തകര്‍
ഇന്ന് പ്രശ്‌നബാധിത പ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തിയാണ് പക്ഷികളെ ശേഖരിച്ച് കൊന്നൊടുക്കിയത്. 2058 പക്ഷികളെയാണ് ഇന്ന് കൊന്നത്.

ദേശാടന പക്ഷികളില്‍ നിന്നാവാം പക്ഷിപ്പനി വന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം. മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ മൃഗാശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്നു. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ച് പുതിയ റാപ്പിഡ്‌റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. അതേസമയം, മലപ്പുറത്തും മൃഗസംരക്ഷണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട മുന്നെരുക്കങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

 

 Story Highlights- bird flu, migratory birds, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here