കൊവിഡ് 19 ; മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് കൊവിഡ് 19 ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങളുടെ ഭീതി മുതലെടുത്ത് മൂന്ന് നാല് ഇരട്ടി വില വര്‍ധിപ്പിച്ച് മാസ്‌കുകള്‍ വില്‍ക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടായുള്ള പരിശ്രമത്തിന്റെ ഭാഗമായി വൈറസ് ഭീതി അവസാനിപ്പിക്കാന്‍ കഴിയും എന്നുതന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മളെല്ലാം ഒരുമിച്ചു ചേര്‍ന്ന് കൊറോണ വൈറസ് ബാധ തടയാന്‍ ശ്രമിക്കുകയാണ്. കൂട്ടായുള്ള പരിശ്രമത്തിന്റെ ഭാഗമായി നമുക്ക് ഈ വൈറസ് ഭീതി അവസാനിപ്പിക്കാന്‍ കഴിയും എന്നുതന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നത്. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്‌ക് വാങ്ങും എന്നുകരുതി മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Story Highlights- corona virus, kk shailaja,