കൊവിഡ്-19; കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ

കൊവിഡ്-19 കേരളത്തിൽ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ ഒൻപത് പേർ നിരീക്ഷണത്തിൽ. എല്ലാവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ മൂന്ന് പേർ പത്തനംതിട്ടയിൽ കൊവിഡ്-19 സ്ഥിരീകരിച്ചവർ സന്ദർശനം നടത്തിയ പുനലൂരിലെ വീട്ടുകാരാണ്. രണ്ട് പേർ അവരുടെ അയൽവാസികളാണ്. ഐസൊലേഷൻ വാർഡിൽ ഉള്ളവരിൽ ഒരാൾക്ക് മാത്രമാണ് കാര്യമായ രോഗലക്ഷണങ്ങൾ ഉള്ളത്. ഇവരുടെ സാംപിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് ലഭിക്കുന്നത് വരെ ഇവർ നിരീക്ഷണത്തിൽ തുടരും. പുനലൂർ കൊട്ടാരക്കര താലൂക്ക് ആശുപത്രികൾ, അസീസിയ മെഡിക്കൽ കോളജ് ആശുപത്രി, എൻ എസ് ആശുപത്രി, മെഡിസിറ്റി ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

Read Also: കൊവിഡ്-19; മലപ്പുറത്ത് 73 പേർ നിരീക്ഷണത്തിൽ

അതേസമയം, മലപ്പുറം ജില്ലയിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ വിവിധ വകുപ്പുകളുമായി ചേർന്നുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. ജില്ലയിലിപ്പോൾ 73 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 15 പേർ ഐസൊലേഷൻ വാർഡിലും 58 പേർ വീടുകളിലുമാണ്.

കൊച്ചിയിൽ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ്. ഇറ്റലിയിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇറ്റലിയിൽ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

 

covid 19, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top