കൊവിഡ്-19; പൊലീസുകാർക്ക് മാസ്‌ക്കും സാനിറ്റെസറും നൽകാൻ നിർദേശം

കൊവിഡ്- 19 കൂടുതൽ പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസുകാർക്ക് മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും നൽകാൻ നിർദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പൊലീസുകാർക്കും മാസ്‌ക്കും സാനിറ്റൈസറും വാങ്ങി നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനവും കേന്ദ്രവും കൊറോണ ബാധ സംബന്ധിച്ച് പുറത്തുവിടുന്ന നിർദേശങ്ങൾ പൊലീസുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയിൽ പെടുത്താനും നിർദേശമുണ്ട്. പൊലീസുകാരുടെ കുടുംബങ്ങൾക്ക് അവബോധം നൽകാൻ ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗിക്കും. അതേസമയം, കൊറോണ കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരെ കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർക്ക് മാസ്‌ക് നൽകാൻ നടപടി സ്വീകരിക്കും. മന്ത്രി എ കെ ശശീന്ദ്രൻ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
covid-19 mask for police men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here