കൊവിഡ് 19: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവച്ചു

ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധ പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.

നാല് മത്സരങ്ങളാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് അവശേഷിക്കുന്നത്. മാര്‍ച്ച് 26-ന് ഖത്തറിനെതിരെയും 31-ന് താജികിസ്താനെതിരെയുമാണ് ഉടനുള്ള ഇന്ത്യയുടെ മത്സരങ്ങൾ. പിന്നെയുള്ള മത്സരങ്ങൾ ജൂണിലാണ്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് ജൂണിൽ ഇന്ത്യ കളിക്കുക. ഈ മത്സരങ്ങൾ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മത്സരങ്ങൾ ഇനി ഒക്ടോബറിലും നവംബറിലുമായി നടക്കുമെന്നാണ് വിവരം.

യോഗ്യതാ മത്സരങ്ങൾ മാറ്റിവച്ചതോടെ ഇന്ത്യൻ ക്യാമ്പും ഉപേക്ഷിക്കും. ഈ ആഴ്ച ക്യാമ്പ് ആരംഭിക്കാനാണ് പരിശീലകൻ ഇഗോർ സ്റ്റിമാച് പദ്ധതി ഇട്ടിരുന്നത്.

Story Highlights: Asian world cup qualifiers potponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top