സംസ്ഥാനത്ത് സാനിറ്റൈസറുകള്‍ക്ക് ക്ഷാമം; മൂന്നിരട്ടി വില

സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സാനിറ്റൈസറുകള്‍ക്ക് ക്ഷാമം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആവശ്യകത വര്‍ധിച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. സാനിറ്റൈസറുകള്‍ കിട്ടാതായതോടെ മൂന്നിരട്ടിയോളം വില പലയിടത്തും വര്‍ധിച്ചിട്ടുണ്ട്.

കൊറോണ ഭീതിയില്‍ സാനിറ്റൈസറുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. സാനിറ്റൈസറുകള്‍ എത്തുന്നില്ലെന്നും ഉണ്ടായിരുന്നവ തീര്‍ന്നുവെന്നും മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. 90 രൂപ ഉണ്ടായിരുന്ന സാനിറ്റൈസറിന്റെ ചെറിയ കുപ്പി 290 രൂപയ്ക്കാണ് ഇപ്പോള്‍ പലയിടത്തും വില്‍ക്കുന്നത്.

Story Highlights: coronavirus, Corona virus infection,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top