വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ റെയ്ഡ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വസതിയിൽ റെയ്ഡ്. വിജിലൻസാണ് പരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം അഴിമതി കേസിൽ വി എകെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇതിനോടകം നാല് തവണ ചോദ്യം ചെയ്തു.
വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണവുമായി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്ന് ടി ഒ സൂരജ് പറഞ്ഞിരുന്നു. ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് വിജിലൻസിന്റെ പക്ഷം. ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here