മാസ്‌കുകള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെകെ ശൈലജ

മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമാ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഡ്രഗ്സ് കണ്‍ട്രോര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസറുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതായുള്ള വിവരം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഔഷധ വ്യാപാര രംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ആയതിനാല്‍ സംസ്ഥാനത്തെ എല്ലാ ഔഷധവ്യാപര സ്ഥാപനങ്ങളും നീതിയുക്തമായ രീതിയില്‍ വിപണനം നടത്തുന്നതിന് കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Excessive cost for masks, Strong action, Minister, kk shailaja, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here