ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്രസകൾക്ക് അവധി ആയിരിക്കും

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്രസകൾക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എന്നിവർ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മദ്രസകൾക്കും അവധി പ്രഖ്യാപിച്ചത്.

അതേസമയം, ഏപ്രിൽ 4,5,6 തിയതികളിൽ നിശ്ചയിച്ച പൊതുപരീക്ഷകളും തുടർന്ന് നടക്കുന്ന വാർഷിക പരീക്ഷകളും നിശ്ചിത തിയതികളിൽ നടക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights- Madrasa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top