കൊവിഡ്-19 ആശങ്കയ്ക്കിടെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതി വിദ്യാർത്ഥികൾ

കൊവിഡ്-19 ആശങ്കയ്ക്കിടെ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിച്ചു. 13.74 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കൊവിഡ് -19 വൈറസ് ബാധയുടെ പ്രത്യേക ജാഗ്രതയിലാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ നടന്നത്. വൈറസ് ബാധയെക്കുറിച്ച് ആശങ്കയില്ലാതെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം എല്ലാ സ്‌കൂളിലും പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു.
Read Also: സംസ്ഥാനത്ത് 12 പേർക്ക് കൊറോണ; കോട്ടയത്ത് നാല് പേർക്ക് സ്ഥിരീകരിച്ചു
കൊവിഡ്-19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷ നടന്നത്. പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ പ്രത്യേകം സജ്ജമാക്കിയ ഐസോലേഷൻ ക്ലാസുകൾ ഒരുക്കിയതിനാൽ ജില്ലയിൽ കൊവിഡ്-19 നിരീക്ഷണത്തിലുള്ള രണ്ട് കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സിൽ പരീക്ഷ എഴുതി. വൈറസ് ബാധയുമായി ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു അറിയിച്ചു. 2,963 പരീക്ഷാ കേന്ദ്രങ്ങളിലായി 4,24,214 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2032 പരീക്ഷാ കേന്ദ്രങ്ങളിലായി 45,000ൽ അധികം വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്. മാർച്ച് 26നാണ് എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നത്. മാർച്ച് 27ന് വിഎച്ച്എസ്ഇ പരീക്ഷകൾ അവസാനിക്കും. എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒരേസമയം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
sslc, corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here