ഡല്‍ഹി കലാപം ; മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഉപാധികളോടെ അനുമതി

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് രണ്ടാഴ്ച്ച തികഞ്ഞെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാം. ഇല്ലെങ്കില്‍ ആ സമയപരിധി വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണം.
കലാപത്തിനിടെ കാണാതായെന്ന് പരാതിയുയര്‍ന്നവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കണ്ട് തിരിച്ചറിയണമെന്നുണ്ടെങ്കില്‍ അതിനും സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹങ്ങള്‍ അനിശ്ചിതമായി സൂക്ഷിക്കാന്‍ കഴിയില്ലെന്ന ഡല്‍ഹി പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.
Story Highlights- delhi riot, Permission for cremation
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News