കൊച്ചി ഇരുമ്പനം ബിപിസിഎല്ലിൽ തീപിടുത്തം

കൊച്ചി ഇരുമ്പനം ബിപിസിഎല്ലിൽ തീപിടുത്തം. സ്റ്റോറേജ് ടാങ്കിന് സമീപത്തെ പൈപ്പ് ലൈനിനാണ് തീപിടിച്ചത്. എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉച്ചയ്ക്ക് 3 മണിക്ക് ശേഷമായിരുന്നു സംഭവം.

ബിപിസിഎൽ മാർക്കറ്റിംഗ് വിഭാഗത്തിന്റെ സ്റ്റോറേജ് ടാങ്കുകൾ ഇരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കാൻ ഇടയുണ്ട്. ആദ്യ ഘട്ടത്തിൽ ബിപിസിഎല്ലിന്റെ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് തീ പടർന്നു പിടിച്ചതിനെ തുടർന്ന് കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുകയായിരുന്നു.

Story highlight: Fire at BPCL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top