ആശ്വാസ നേട്ടത്തിൽ വിപണി

കഴിഞ്ഞ ദിവസം നേരിട്ട കനത്ത നഷ്ടത്തിൽ ആശ്വാസത്തോടെ വിപണി. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 35900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തിൽ 10515 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 915 കമ്പനികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, വിപ്രോ ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയയുടെ ഓഹരികൾ നഷ്ടത്തിലുമാണ് തുടരുന്നത്. തിങ്കളാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി, ഹോളിക്ക് ശേഷം ഇന്നാണ് വ്യാപാരം ആരംഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top