കൊറോണ : നെയ്യാർ ഡാം അടച്ചു; മലമ്പുഴ ഡാം നാളെ അടയ്ക്കും

പതിനാലു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയോടെ സംസ്ഥാനം. കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് കോടതി നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണമുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാർ ഡാം, എന്നിവ അടച്ചു.വിഴിഞ്ഞം ലൈറ്റ് ഹൗസിൽ സന്ദർശകരെ നിരോധിച്ചു.മലമ്പുഴ ഡാം നാളെ മുതൽ അടച്ചിടും. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകരെ നിരോധിച്ചു. ആവശ്യമെങ്കിൽ തിരുവനന്തപുരംമൃഗശാലയും, മ്യൂസിയവും അടച്ചിടാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

തലസ്ഥാനത്ത് കോടതി നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിപ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സർക്കുലർ ഇറക്കി. കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നുംപ്രധാനപ്പെട്ട കേസുകൾ ഒഴികെയുള്ളവ പരിഗണിക്കേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top