കൊറോണ നിരീക്ഷണത്തിലുള്ളയാൾ കളക്ടറേറ്റിൽ; ബഹളം; താക്കീത് നൽകി തിരിച്ചയച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ ബഹളം. കൊറോണ നീരീക്ഷണത്തിലുള്ള സുരേഷ് എന്ന ആളാണ് കളക്ടറേറ്റിലെത്തി ബഹളം വച്ചത്. ഇയാളെ താക്കീത് നൽകി തിരിച്ചയച്ചു.
പത്തനംതിട്ടയിൽ ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് നിരീക്ഷണത്തിലുള്ള സുരേഷ് കളക്ടറേറ്റിലെത്തിയത്. പുറത്തിറങ്ങി നടന്നാൽ നടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകിയാണ് ഇയാളെ പറഞ്ഞുവിട്ടത്.
സംസ്ഥാനത്ത് ഇതുവരെ പതിനാല് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ഉൾപ്പെടെ പത്തനംതിട്ടയിൽ ചികിത്സയിലാണ്. കോട്ടയത്ത് ഏഴ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേർ കളമശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here