തിരുവല്ലയിൽ ട്രെയിൻ തട്ടി എഴുപതുകാരി മരിച്ചു

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ചെറിയനാട് സ്വദേശി എൻ.എം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

പാസഞ്ചർ ട്രെയിനാണ് അന്നമ്മയെ തട്ടിയിട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top