ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീൽ ഉദ്യോഗസ്ഥന് കൊറോണയെന്ന് റിപ്പോർട്ട്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീൽ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബ്രസീൽ പ്രസിഡന്റ് ജയർ ബൊൽസാനാരോയുടെ കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വജ്ഗാർട്ടനാണ് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മാർ ലാഗോസിൽ നടന്ന ഒരു അത്താഴ പാർട്ടിയിൽ ഫാബിയോ, ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോർട്ട്. ട്രംപിനൊപ്പം ഫാബിയോ നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുമുണ്ട്. ബ്രസീൽ പ്രസിഡന്റ് ജയർ ബൊൽസാനാരോയും അത്താഴ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ ബ്രസീൽ ഡിഫൻസ് മന്ത്രി അസെവെഡോ, വിദേശകാര്യ മന്ത്രി എണസ്റ്റോ അറൗജോ, വ്യവസായ സുരക്ഷ മന്ത്രി അഗസ്റ്റോ ഹെലോനോ എന്നിവരുമുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യകാര്യത്തിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കിയത്.
അമേരിക്കയിൽ 1390 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 38 പേർ മരിക്കുകയും ചെയ്തു.
story highlights- corona virus, donald trump, Fabio Wajngarten, Jair Bolsonaro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here