കൊവിഡ് 19; ഇറ്റലിക്കാരുടെ മാതാപിതാക്കൾ സൂക്ഷ്മ നിരീക്ഷണത്തിൽ

കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിക്കാരുടെ മാതാപിതാക്കൾ സൂക്ഷ്മ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇരുവർക്കും പ്രായത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഒന്നും പറയാൻ സാധിക്കില്ല. ആശങ്കയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതിനിടെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.
story highlights- corona virus