കൊവിഡ് 19; കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കൊവിഡ് 19 നെ നേരിടാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ പരിശോധന ആരംഭിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി ഹർഷ് വർധനും ലോക് സഭയെ അറിയിച്ചു. വിദേശ പൗരന്മാർക്ക് ഏപ്രിൽ 15 വരെ സന്ദർശന വിസ റദ്ദാക്കി. ഇറ്റലിയിൽ കുടുങ്ങിയവരെ പരിശോധിക്കാനായി പ്രത്യേക സംഘം ഇന്ന് മിലാനിലെത്തും.
രാജ്യത്തിന് പുറത്തുളള ഇന്ത്യക്കാർ ആശങ്ക പെടേണ്ടതില്ലെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ലോക് സഭയിൽ പറഞ്ഞു. പരിശോധന ഇല്ലാതെ ഒരാളെ പോലും ഇന്ത്യയിൽ എത്തിക്കില്ല. ഇറ്റലിയിൽ നിന്നും കൊച്ചിയിൽ എത്തുന്നവർക്ക് പരിശോധന നടത്താത്ത സംഭവം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ പരിശ്രമമാണ് കൊവിഡിനെ നേരിടാൻ വേണ്ടതെന്ന് ആരോഗ്യ മന്ത്രി ഷർഷ വർധനും പറഞ്ഞു. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ളരുടെ ബാഗേജ് വിമാനത്താവളത്തിൽ പ്രത്യേകം പരിശോധിക്കുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ്പുരി സഭയെ അറിയിച്ചു. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
മുൻകരുതലിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള സന്ദർശക വിസ കേന്ദ്രസർക്കാർ ഏപ്രിൽ 15 വരെ നിർത്തിവച്ചത്. നയതന്ത്ര, ഔദ്യോഗിക, യു എൻ/രാജ്യാന്തര സംഘടനകൾ, തൊഴിൽ, പ്രൊജക്ട് തുടങ്ങിയ വിസകൾക്ക് ഇളവുണ്ട്. ഇറ്റലിയിലെ റോം, മിലൻ ദക്ഷിണ കൊറിയയിലെ സിയോൾ – എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ മാർച്ച് 28 വരെ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 73 പേർക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Story highlight: Covid 19, External affairs minister S Jayashankar,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here