കൊവിഡ് 19 ഭീതി : ലാലീഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

കൊവിഡ് 19 ബാധയെ തുടര്‍ന്ന് ലാലീഗ മത്സരങ്ങള്‍ താത്കാലികമായി
നിര്‍ത്തിവച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാലീഗ ഭരണസമിതിയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവയ്ക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. സ്‌പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളോട് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന യുവെന്റസ് ഇന്റര്‍ മിലാന്‍ മത്സരത്തിന് ശേഷം നടന്ന വിജയാഘോഷത്തില്‍ പങ്കെടുത്ത സഹതാരത്തിന് സൂപ്പര്‍ താരം കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. യുവെന്റസിന്റെ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
Story Higjlights- covid 19 : Laliga has stopped playing, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here