കൊച്ചി ബിപിസിഎല്ലിലെ തീപിടുത്തം; സ്വാഭാവിക ലീക്കേജ് മൂലമെന്ന് പ്രാഥമിക നിഗമനം

കൊച്ചി ഇരുമ്പനം ബിപിസിഎൽ വാഗൺ ഫില്ലിംഗ് യാർഡിൽ ഉണ്ടായ തീപിടുത്തം സ്വാഭാവികമായ ലീക്കേജ് മൂലമെന്ന് പ്രാഥമിക നിഗമനം. 50 മീറ്ററോളം നീളമുള്ള പെട്രോൾ പൈപ്പ് ലൈനിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് പൈപ്പിനുളിൽ ഉണ്ടായിരുന്ന വലിയൊരു പങ്ക് പെട്രോൾ ഇന്ധനവും കത്തി തീർന്നു.

കൊച്ചി, ആലപ്പുഴ എന്നി ജില്ലകളിൽ നിന്നുള്ള 26ഓളം ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. OMC പിറ്റിലുണ്ടായ തീപിടുത്തം യാർഡിലെ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.

എന്നാൽ, സമീപവാസികളെ ഒഴിപ്പിക്കുന്നതിനോ, മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനോ ബിപിസിഎൽ അധികൃതർ തയാറായില്ല. തീപിടുത്തത്തിന് ഇടയാക്കിയ കരണത്തെക്കുറിച്ചുള്ള അന്വേഷണം ഫയർഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടരയോടെയാണ് വാഗൺ ഫില്ലിംഗ് യാർഡിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് പറഞ്ഞു.

Story highlight: Fire at Kochi BPCL, The preliminary conclusion, is due to natural leakage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top