തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 21കാരന്

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശികൾ യാത്ര ചെയ്ത വിമാനത്തിൽ കൂടെയുണ്ടായിരുന്ന ആൾക്ക്. 21 വയസുള്ള യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ആളെ കണ്ടെത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഖത്തറിൽ നിന്നാണ് യുവാവ് എത്തിയത്. മാർച്ച് ഏഴിന് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. ഇയാളുമായി ബന്ധപ്പെട്ടവരേയും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്
കണ്ണൂരും തൃശൂരുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.
story highlights- coronavirus, thrissur, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here