ഔട്ട്ഫീൽഡിൽ നനവ്: ധരംശാലയിൽ ടോസ് വൈകും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം വൈകും. ഔട്ട്ഫീൽഡിൽ ഇപ്പോഴും നനവുള്ളതിനാലാണ് മത്സരം വൈകുന്നത്. രാവിലെ 3 വരെ തകർത്ത് മഴ പെയ്തിരുന്നെങ്കിലും അതിനു ശേഷം മഴ മാറി നിൽക്കുകയാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ സ്റ്റേഡിയത്തിൻ്റെ ഔട്ട്ഫീൽഡിനെ സാരമായി ബാധിച്ചിട്ടുണ്ട്.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ സുരക്ഷാ മുൻകരുതലുകളോടെയാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി കളിക്കാർക്ക് ബിസിസിഐ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. കയ്യും വെള്ളവും ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കൻഡുകൾ എങ്കിലും കൈ കഴുകുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, പനി, ചുമ തുടങ്ങി എന്ത് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും അത് വൈദ്യ സംഘത്തെ അറിയിക്കുക, കൈ നന്നായി കഴുകുന്നതിനു മുൻപ് മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, വൃത്തികുറഞ്ഞ റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ടീമിനു പുറത്തുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക, സെൽഫികൾ എടുക്കാൻ സ്വന്തം ഫോൺ ഉപയോഗിക്കുക എന്നിവകളാണ് മാർഗനിർദ്ദേശങ്ങൾ.

ഇന്ത്യക്കെതിരായ പരമ്പരയിൽ ഹസ്തദാനം വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തീരുമാനിച്ചിരുന്നു. ഇന്ത്യൻ ടീമിലെയും സ്വന്തം ടീമിലെയും കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടെന്നാണ് തീരുമാനം. ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചറാണ് ഇക്കാര്യം അറിയിച്ചത്.

പരുക്കേറ്റ് ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയിരുന്നു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിലുണ്ട്. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശർമ്മ ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.

Story Highlights: wet outfield toss will be delayed ind vs sa 1st odi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top