ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

ആലപ്പുഴ പട്ടണക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് സ്വദേശിയായ ആരതിയെയാണ് കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി. പരീക്ഷ പേടിയെ തുടർന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ പിതാവിന്റെ കടയിൽ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടി ഇടുക്കിയിലുള്ള അമ്മയുടെ വീട്ടിലേയ്ക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത സ്ഥിരീകരിച്ചിട്ടില്ല.
story highlights- missing, 10th class student
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here