കൊവിഡ് 19: മനേസറിലെ സൈനിക ക്യാമ്പിൽ ഒരാൾക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഹരിയാനയിലെ മനേസറിലുള്ള സൈനിക ക്യാമ്പിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കുടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് തിരികെ എത്തിയ വ്യക്തിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിലെത്തിയ ആരോഗ്യ സംഘം ഇന്ത്യക്കാരെ പരിശോധിച്ച് തുടങ്ങി. കൊവിഡിനെതിരെ ഒന്നിച്ച് നിൽക്കാൻ സാർക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
മനേസറിലെ ആർമി ക്യാമ്പിൽ രോഗം സ്ഥിരീകരിച്ച വ്യക്തി 11നാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയത്. അന്നു മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തുകയായിരുന്നു.
അതേ സമയം, ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് ഇന്ത്യൻ ആരോഗ്യ സംഘം സ്ഥിരീകരിക്കുന്നവരെ തിരികെ എത്തിക്കും.
കൊവിഡിനെതിരെ ഒന്നിച്ച് നീങ്ങാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഭൂട്ടാൻ, ശ്രീലങ്ക നേപ്പാൾ എന്നീ രാജ്യങ്ങൾ സ്വീകരിച്ചു. നോയിഡയിൽ ഒരു കേസും മഹാരാഷ്ട്രയിലെ നാഗ്പൂരിലും 3 കേസുകൾ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കർണ്ണാടകയിൽ പബുകളും, തിയറ്ററുകളും അടച്ചു. മരണം സ്ഥിരീകരിച്ച കൽ ബുർഗിയിൽ റോഡുകൾ അടച്ചു. ഭീതി സൂഷ്ഠിക്കുന്നത് ഒഴിവാക്കാൻ പാർലമെൻ്റ് സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനിച്ചു. ഇറാനിൽ നിന്ന് ഇന്ന് എത്തിയ രണ്ടാം സംഘത്തെ ഐസൊലേഷൻ ക്വാമ്പിലേക്ക് മാറ്റി.
Story Highlights: A man at a military camp in Manesar has been diagnosed with covid 19 virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here