നാടകവണ്ടി തടഞ്ഞ് പരിശോധന നടത്തിയ സംഭവം; 500 രൂപ മാത്രമാണ് പിഴ ചുമത്തിയതെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തൃപ്രയാറിൽ നാടകവണ്ടി തടഞ്ഞ് പിഴ ചുമത്തിയത് 500 രൂപ മാത്രമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വാഹനത്തിന്റെ ഡ്രൈവർ യൂണിഫോം ധരിച്ചിട്ടില്ലെന്ന കുറ്റത്തിനാണ് പിഴ ചുമത്തിയത്. നാടക വണ്ടിയിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡിന്റെ വലുപ്പം 24000 ചതുരശ്ര സെന്റിമീറ്റർ എന്നു രേഖപ്പെടുത്തിയതാണ് 24,000 രൂപ പിഴയെന്ന് സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read more: നാടകവണ്ടിക്ക് പിഴ ചുമത്തിയ നടപടി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി: മന്ത്രി
എന്നാൽ, തെറ്റായ വാർത്ത പ്രചരിച്ചിട്ടും നിജസ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥർ സർക്കാരിന് വിവരം ലഭ്യമാക്കിയില്ല. ഇതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമല്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. നാടക വണ്ടിയിൽ വച്ചിരിക്കുന്നത് താൽക്കാലിക ബോർഡായതിനാൽ ശിക്ഷാ നടപടികളെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story highlight: Drama vechile, fine, AK sasendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here