കൊവിഡ് 19: നാല് സംസ്ഥാനങ്ങളിൽ അവധി ? [24 Fact Check]

രാജ്യത്ത് കൊറോണ പിടിമുറുക്കുകയാണ്. രണ്ട് പേരാണ് കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 81 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ലോകം ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ഈ സമയത്ത് ചില വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ചില സാമൂഹ്യ വിരുദ്ധർ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവധി പ്രഖ്യാപിച്ചുവെന്നാണ് പ്രചരണം. എന്നാൽ ഇത് വ്യാജമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ നോട്ടിസാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ‘മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. മാർച്ച് 14 മുതൽ 21 വരെയാണ് അവധി. സ്‌കൂൾ, കോളജ് അടക്കമുള്ളവ അടച്ചിടണം. ജോലി സ്ഥാപനങ്ങളിലും രു സമയം പത്ത് പേരിൽ കൂടുതൽ പാടില്ല. ഉത്തരവ് ലംഖിച്ചാൽ 5000 രൂപ പിഴയീടാക്കം’-ഇതാണ് നോട്ടിസിന്റെ ഉള്ളടക്കം.

നോട്ടിസ് സൂക്ഷിച്ച് നോക്കിയാൽ അതിൽ പിഴവുകളുള്ളതായി കാണാം. ഗുജറാത്തിന്റെ സ്‌പെല്ലിംഗ് തെറ്റായാണ് നൽകിയിരിക്കുന്നത്. ഒപ്പം രജേന്ദർ കുമാർ എന്ന പേര് ‘രാജേന്ദ്ര’ കുമാർ എന്നാണ് നൽകിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് തന്നെ നോട്ടിസിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിലൊരു നോട്ടിസ് പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Story Highlights- Fact Check, Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top