കൊവിഡ് 19 : ബാറുകൾ അടച്ചിടണമെന്ന് ഐഎംഎ

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബാറുകൾ അടച്ചിടണമെന്ന് ഇന്ത്യൻ മെഡക്കൽ അസോസിയേഷൻ. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർമാരുടെ സംഘടന നിർദേശിച്ചു.
നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. തിയറ്ററുകൾ അടച്ചിടുമെന്ന് പിവിആറും അറിയിച്ചിട്ടുണ്ട്.
Read Also : കൊവിഡ് 19 : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരല്ലാത്തവർ എത്തുന്നതിന് നിയന്ത്രണം
സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും വേനലവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾ ഒഴികെയുള്ള മറ്റ് അധ്യയന പരിപാടികളെല്ലാം മാറ്റിവച്ചു. ട്യൂഷൻ സെന്ററുകളും മതപഠന ശാലകൾ അടക്കമുള്ളവയ്ക്കും അവധി ബാധകമാണ്. ഉത്തരവ് തെറ്റിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വിവാഹങ്ങളും ലളിതമായി നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ആളുകൂടുന്നത് ഒഴിവാക്കാനാണ് സർക്കാർ നിർദേശം.
ഇന്ത്യയിൽ നടത്താനിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരവും മാറ്റിവച്ചിട്ടുണ്ട്.
Story Highlights- coronavirus, IMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here