കൊവിഡ് 19: വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ എമിഗ്രേഷൻ കൗണ്ടറിൽ കാത്ത് നിൽക്കേണ്ടി വരുന്നത് മണിക്കൂറുകൾ

മാർച്ച് 5 ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ ആശങ്കയിൽ. വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർ ഒരുമിച്ച് ഇമിഗ്രേഷൻ കൗണ്ടറിൽ നടപടികൾക്കായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു. സൗദി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരോട് 14 ദിവസം വീട്ടിൽ ഐസൊലേഷനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വിമാനത്താവള ,ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കി. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കർശന പരിശോധനകൾക്ക് വിധേയമാക്കിയാണ് എമിഗ്രേഷൻ നൽകുന്നത് .

Read Also : കൊവിഡ് 19: മനേസറിലെ സൈനിക ക്യാമ്പിൽ ഒരാൾക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചു

എന്നാൽ വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർ ഒരുമിച്ച് ഇമിഗ്രേഷൻ കൗണ്ടറിൽ നടപടികൾക്കായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു. ഇത് യാത്രക്കാർക്ക് ഇടയിൽ ആശങ്ക ഉളവാക്കുന്നുണ്ട്.

അതേസമയം സൗദിയിലേക്ക് യാത്രയ്ക്ക് നിയന്ത്രണം വരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നിരവധി പേരാണ് അവിടങ്ങളിൽ നിന് കേരളത്തിലേക്ക് മടങ്ങിയത്. കൂടാതെ കോവിഡ് 19 പശ്ചാത്തലത്തിൽ വിമാനസർവീസുകൾ വെട്ടിക്കുറച്ചതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ കണക്ഷൻ ഫൈയറ്റിന് കോഴിക്കോട് വിമാനത്താവളത്തിൽ വന്ന് ഇറങ്ങുകയാണ്.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top