റെസ്റ്റോറന്റുകൾ അടയ്ക്കും; വിവാഹ ചടങ്ങുകൾ ഒഴിവാക്കും; കർണാടകയിൽ കടുത്ത നിയന്ത്രണം

കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും മാളുകളും നൈറ്റ് ക്ലബ്ബുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ആളുകൾ കൂടുന്ന ഇടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹ ചടങ്ങുകൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വേനൽക്കാല ക്യാമ്പുകൾക്കും അനുമതി നിഷേധിച്ചു. സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. ബംഗളുരുവിലെ ഐടി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ സർക്കാർ ഡോക്ടർമാരുടേയും ആരോഗ്യ വകുപ്പ് ജീവനക്കാരുടേയും അവധി റദ്ദാക്കി.
ഇന്ത്യയിൽ കൊവിഡ് 19 മരണം ഇന്നലെയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76)യാണ് മരിച്ചത്. സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് സിദ്ദിഖി ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
story highlights- corona virus, karnataka, b s yediyurappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here