കരുണ സംഗീത നിശ; സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ

കരുണ സംഗീത നിശയിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. നൽകിയതിൽ ഏറെയെന്നും സൗജന്യ ടിക്കറ്റുകളാണെന്നും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ സംഘാടകർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട്  കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയിൽ സംഘാടകർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഘടാകർ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തി.

പരിപാടിയിൽ 3978 പേർ പങ്കെടുത്തെന്നും ഇതിൽ 3070 പേർ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. 621970 ലക്ഷം രൂപ മാത്രമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചതെന്നും ക്രൈംബ്രാഞ്ചിന് മനസിലായി. സംഘാടകർക്ക് 21 ലക്ഷത്തോളം രൂപ പരിപാടിയിൽ ചെലവായതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിൽ പണം നൽകാൻ കാലതാമസം വരുത്തിയത് സംഘാടകരുടെ വീഴ്ച്ചയാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഉടൻ തന്നെ നിയമോപദേശം തേടിയ ശേഷം കരുണ സംഗീത നിശയുടെ അന്വേഷണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കും.

Story highlight: Karuna music programme, crime branch

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top