Advertisement

കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി എത്തിയത് SG54 സ്‌പൈസ്‌ജെറ്റിൽ

March 13, 2020
Google News 1 minute Read

കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി എത്തിയത് SG54 സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റിൽ. ഫ്‌ളൈറ്റിലെ മറ്റ് യാത്രക്കാരെ ട്രാക്ക് ചെയ്ത് വരുന്നതായി മലപ്പുറം കളക്ടർ ജാഫർ മാലിക് പറഞ്ഞു.

മാർച്ച് അഞ്ചിന് ദുബായിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അയാൾ എത്തിയത്. പ്രസ്തുത ഫ്‌ളൈറ്റിൽ സഞ്ചരിച്ചവരിൽ രോഗ ലക്ഷണമുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കൺട്രോൾ റൂമിൽ (0483 2737858, 0483 2737857) ബന്ധപ്പെടേണ്ടതാണെന്നും കളക്ടർ നിർദേശിച്ചു.

കണ്ണൂരും തൃശൂരുമാണ് ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 900 പേരാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയിൽ-ഏഴ്, കോട്ടയം-നാല്, എറണാകുളത്ത്-മൂന്ന്, തൃശൂർ-ഒന്ന്, കണ്ണൂർ-ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here