നഞ്ചിയമ്മയെ തേടി ഒരു ബുള്ളറ്റ് യാത്ര; വൈറലായി ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിംഗ് വീഡിയോ

പ്രിയതമയ്‌ക്കൊപ്പം കാടും മലയും താണ്ടി ഒരു യാത്ര. അതും ബുള്ളറ്റിൽ. ആ യാത്ര എത്തി നിന്നതാകട്ടെ ‘കളക്കാത്ത’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയുടെ അടുത്തും.

അനുരാജ്, അശ്വനി ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിംഗ് വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പ്രകൃതി ഭംഗി വിളിച്ചോതുന്നതാണ് വീഡിയോ. കൂടെ പ്രണയാർദ്രമായ നിമിഷങ്ങളും. അട്ടപ്പാടിയിലേയ്ക്ക് യാത്ര തീരുമാനിച്ചപ്പോൾ തന്നെ നഞ്ചിയമ്മയെ കണ്ട് പാട്ടുകേൾക്കണമെന്നും ഇരുവരും ഉറപ്പിച്ചിരുന്നു. നഞ്ചിയമ്മയെ കണ്ട് പാട്ടും കേട്ടാണ് ഇരുവരും മടങ്ങിയത്. പ്രൈം ലൈൻസ് ഫോട്ടോഗ്രഫിയാണ് ഇവരുടെ യാത്ര പകർത്തിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top