സർക്കാരിനെ വിമർശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

സർക്കാരിനെ വിമർശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്. എല്ലാ ഉദ്യോഗസ്ഥരും അച്ചടക്കം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ടോംജോസ് സർക്കുലറിക്കി. സ്ഥലം മാറ്റ വിഷയത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി വേണു പരസ്യ വിമർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചത്.

സർക്കാരിനെ വിമർശിക്കുന്നത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന് ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു. അച്ചടക്കം പാലിക്കാർ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. സർവീസ് ചട്ടം മറികടന് പരസ്യമായും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സർക്കാരിനെ മനപൂർവം വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിലർ ഇതിനെ അനുകൂലിച്ചും രംഗത്തെത്തി. സർവീസ് ചട്ടങ്ങളുടെ ലംഘനം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സർക്കുലറിൽ പറയുന്നു. സർവേ ഡയറക്ടറായ വിആർ പ്രേംകുമാറിനെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ വിമർശനവുമായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു രംഗത്തെത്തിയിരുന്നു.

ചീഫ് സെക്രട്ടറിക്ക് കത്തു നൽകുകയും സർക്കാർ തീരുമാനത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിൽ പ്രതികരിക്കുകയും ചെയ്തു. ഇതിനെ അനുകൂലിച്ച് ചില ഐഎഎസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് വേണു അവധിയിൽ പ്രവേശിച്ചിരുന്നു. അവധി അവസാനിപ്പിച്ച് തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ വേണുവിനെതിരെ നടപടിയെടുക്കാനും ആലോചനയുണ്ട്.

Story highlight: IAS officers,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top