Advertisement

കൊവിഡ് 19; വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്റർ സ്ഥാപിക്കും : മുഖ്യമന്ത്രി

March 14, 2020
Google News 1 minute Read

സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. രോഗം സംശയിച്ച 1,345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്റർ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ നീരീക്ഷണത്തിലുള്ളത്. ഇതിൽ 7,375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 1897 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 1345 പേരുടെയും ഫലം നെഗറ്റീവാണ്. നിയന്ത്രണങ്ങളിൽ ഫലം കാണുന്നെന്നും ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി. സ്ഥായി ആയ ഫലമായിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്നവർ ഗൗരവം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കൊവിഡ് 19 : ബംഗളൂരുവിലെ ഇൻഫോസിസ് അടച്ചുപൂട്ടി

വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്, വാർഡ് തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലും കൊറോണ കെയർ സെന്ററുകളും സ്ഥാപിക്കും. വിമാനത്താവളങ്ങളിലെത്തുന്ന വിദേശികളെയും ഇതര സംസ്ഥാനത്തിൽ നിന്നെത്തുന്നവരെയും നിരീക്ഷിക്കാനാണ് കൊറോണ കെയർ സെന്ററുകൾ. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ടുകളിലും സ്‌ക്രീനിംഗ് ശക്തമാക്കി. ഇതര സംസ്ഥാന തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും. റോഡുകളിലെ പരിശോധന്ക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കും. ആരോഗ്യ-സന്നദ്ധ പ്രവർത്തകരും സംഘത്തിലുണ്ടാകും. മാധ്യമ പ്രവർത്തകർ ആശുപത്രി പരിസരത്ത് നിന്നുള്ള റിപ്പോർട്ടിഗും രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളുമായുള്ള സമ്പർക്കവും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

coronavirus, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here