കൊവിഡ് 19: രക്തദാനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവ്; രക്തദാനം നടത്താനൊരുങ്ങി ഡിവൈഎഫ്ഐ പ്രവർത്തകർ

സംസ്ഥാനത്ത്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച ശേഷം രക്തം നൽകുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരുക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ  അടുത്തദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തദാനം നടത്തും. എല്ലാ ബ്ലഡ്‌ ബാങ്കുകളിലും ആവശ്യത്തിന്‌ രക്തമുറപ്പാക്കാനാണ് ഡിവൈഎഫ്‌ഐയുടെ നീക്കം.

ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ പ്രോ​ഗ്രസീവ് ടെക്കീസും സമാന നടപടിയുമായി രം​​ഗത്തെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകൾ സന്നദ്ധ രക്തദാനം നടത്തിയാൽ മാത്രമേ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാവൂവെന്ന് പ്രോ​ഗ്സീവ് ടെക്കീസ് പുറത്തിറക്കിയ ബോധവത്കരണ കുറിപ്പിൽ പറയുന്നു. രക്തദാനം ചെയ്യാൻ പൊതുജനത്തെ പ്രേരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു കുറിപ്പ്.

Story Highlights- blood donation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top