കൊവിഡ് 19; ഇറ്റാലിയൻ പൗരൻ താമസിച്ച റിസോർട്ട് അടച്ചുപൂട്ടി

കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി. റിസോർട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഇന്നലെയാണ് തിരുവനന്തപുരത്ത് ഇറ്റാലിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ഇറ്റാലിയൻ പൗരൻ ഒഴികെ മറ്റ് രണ്ട് പേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

അതിനിടെ കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് കളക്ടർ നിർദേശിച്ചു. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top