Advertisement

ശിഷ്യർക്ക് സന്യാസ ദീക്ഷ നൽകി മാതാ അമൃതാനന്ദമയീമഠം

March 14, 2020
Google News 1 minute Read

ശിഷ്യർക്ക് സന്യാസ ദീക്ഷ നൽകി മാതാ അമൃതാനന്ദമയീമഠം. 25 വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ദീക്ഷ ചടങ്ങുകൾ നടന്നത്. കൊറോണ മുൻകരുതലിന്റെ ഭാഗമായി ചടങ്ങിൽ അന്തേവാസികൾക്ക് മാത്രമായിരുന്നു പ്രവേശനം.

കൊല്ലം അമൃതപുരിയിലെ മഠം ആസ്ഥാനത്ത് ഇന്നലെ രാവിലെ 11 മണിക്കാണ് വൈദിക ചടങ്ങുകൾ ആരംഭിച്ചത്. മുതിർന്ന സന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയിയും ദീക്ഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 260ലധികം ശിഷ്യന്മാർക്കാണ് ദീക്ഷ നൽകിയത്. ചടങ്ങിൽ ശിഷ്യർക്ക് പുതിയ ദീക്ഷാ നാമങ്ങളും നൽകി. സന്യാസിമാർക്ക് പേരിന്റെ ആദ്യം സ്വാമി എന്നും ഒടുക്കം പുരി എന്നും ചേർത്താണ് പേര് നൽകിയത്. സന്യാസിനിമാരുടെ പേരിനൊപ്പമുള്ള ചൈതന്യ മാറി പ്രാണ എന്ന് കൂട്ടിച്ചേർത്തു.

200 ലധികം പേർക്ക് ബ്രഹ്മചാര്യ ദീക്ഷയും 50 ലധികം പേർക്ക് സന്യാസദീക്ഷയും ആണ് ലഭിച്ചത്. വർഷങ്ങൾ നീണ്ട അധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നൽകിയത്. ഭാരതീയരും വിദേശീയരും ഇതിൽ ഉൾപ്പെടുന്നു. മാത അമൃതാനന്ദമയിക്ക് പുറമേ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അടക്കമുള്ള സന്യാസി ശ്രേഷ്ഠന്മാരും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ചടങ്ങിൽ ഏർപ്പെടുത്തിയിരുന്നത്. പൂർണമായും പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിഷേധിച്ച് ആശ്രമ അന്തേവാസികൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

Story highlight: Mata Amrutanandamaye, giving, deeksha for sanyasies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here