ഷാർജയിലെ പുറംകടലിൽ ഒറ്റപ്പെട്ട് കപ്പൽ ജീവനക്കാർ; കുടുങ്ങിയവരിൽ മൂന്ന് മലയാളികളും

കൊറോണ ലോകത്താകമാനം ബാധിച്ചിരിക്കെ ഷാർജയിലെ പുറംകടലിൽ ഒറ്റപ്പെട്ട് കപ്പൽ ജീവനക്കാർ. ഇറാനിലേക്ക് പോയ കപ്പലാണ് അഞ്ച് ദിവസമായി പുറംകടലിൽ ഒറ്റപ്പെട്ട് കിടക്കുന്നത്. 12 ജീവനക്കാരാണ് കപ്പലിലുണ്ട്. അതിൽ ഏഴ് ഇന്ത്യക്കാരാണുള്ളത്. മൂന്ന് മലയാളികളും കപ്പലിൽ കുടുങ്ങിക്കിടക്കുന്നു. കപ്പലില്‍ വെഞ്ഞാറമൂട് സ്വദേശി ഉൾപ്പെടെ മൂന്ന് മലയാളികളാണുള്ളത്. ഇറാനിലെ ജീവനക്കാരെ ഇറാനിലിറക്കിയാണ് കപ്പൽ ഷാർജയിലേക്ക് യാത്ര തിരിച്ചത്. സിയാൽ വെസൽ എന്ന കമ്പനിയുടെ എംവി ചാമ്പ്യൻ എന്ന കപ്പലാണ് പുറംകടലിൽ കുടുങ്ങിയിരിക്കുന്നത്.

Read Also: കൊറോണ ബാധിതരെ, ഈ സിനിമകൾ കാണൂ; പീറ്റർ ബ്രാഡ് ഷാ

ഭക്ഷണം കിട്ടുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. കപ്പലിൽ ഭക്ഷണമില്ലെന്നും കുടിവെള്ളവും തീരാറായെന്നുമാണ് ജീവനക്കാർ പരാതിപ്പെടുന്നത്. കപ്പൽ കമ്പനി പറയുന്നത് ഇറാനിൽ നിന്ന് വന്നതിനാൽ ഷാർജ പോർട്ടിൽ ഇറക്കാൻ പറ്റില്ലെന്നാണ്. കൊറോണ അതിരൂക്ഷമായി ബാധിച്ചതിനാലാണ് കപ്പൽ ഷാർജ പോർട്ടിലിറക്കാൻ അനുമതി ലഭിക്കാത്തത്. ഏതെങ്കിലും പോർട്ടിലിറക്കുക, അല്ലെങ്കിൽ ഭക്ഷണവും വെള്ളവുമെത്തിക്കുക എന്നതാണ് ജീവനക്കാരുടെ ആവശ്യം. വിഷയത്തിൽ ഇടപെടുമെന്ന് നോർക്ക വ്യക്തമായിട്ടുണ്ട്. ഇന്ത്യക്കാർക്ക് പുറമേ ഇന്തോനേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കൊറോണ അടക്കമുള്ള എല്ലാ മെഡിക്കൽ പരിശോധനകൾക്കും തയാറാണെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമാണ് ജീവനക്കാർ പറയുന്നത്. ഇറാനിലെ അവസ്ഥയും ഭീകരമാണെന്നും നാട്ടിലെത്തിക്കണമെന്നും ജീവനക്കാർ.

 

sharja ship stucked in sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top