Advertisement

കൊവിഡ്-19നെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ

March 15, 2020
Google News 1 minute Read

കൊവിഡ്-19നെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണയെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾക്ക് വേണ്ടിയാണ്. അതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. നടപടി സ്വീകരിക്കാൻ അനുവദിക്കാത്തവർക്കെതിരെ ഒരു മാസം വരെ തടവ് ലഭിക്കുന്ന കുറ്റവും ചുമത്താവുന്നതാണ്.

Read Also: കൊവിഡ് 19:അതിർത്തി മേഖലയിൽ വ്യാപക പരിശോധന

കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന ആളുകൾ, അവരുമായി ഇടപഴകുന്നവർ എന്നിവരുടെ പട്ടിക തയാറാക്കി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ അല്ലെങ്കിൽ ക്വാറന്റീൻ മാർഗ നിർദേശം ജനങ്ങൾ പാലിക്കുന്നു എന്നത് ഉറപ്പ് വരുത്തണം.
രോഗികളെ കസ്റ്റഡിയിലെടുക്കാം. രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിക്കാം, രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങൾ പൊളിക്കാം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പകർച്ച വ്യാധിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാരിന് ചെയ്യാൻ സാധിക്കും. 50 ആളുകളിൽ അധികം കൂട്ടംകൂടി നിൽക്കരുത്. രോഗ ബാധിതർ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളിൽ എത്തുന്നതും തടയാവുന്നതാണ്. പച്ചക്കറി, പലവ്യഞ്ജനം ഉൾപ്പെടെ പൊതുവിതരണത്തിനുള്ള ഭക്ഷ്യശേഖരത്തെ കുറിച്ച് കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സാധനങ്ങൾക്ക് ദൗർലഭ്യം വരാതിരിക്കാനായാണ് കണക്കെടുപ്പ്.

 

coronavirus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here